aiyf

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ പി.എസ്.സിയിൽനിന്ന് മാറ്റി കുടുംബശ്രീക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണ്. പി.എസ്.സിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന നീക്കങ്ങളാണിത്. ബോർഡ് തീരുമാനത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാലും സെക്രട്ടറി മഹേഷ്‌ കക്കത്തും ആവശ്യപ്പെട്ടു.