kkk-nair

തളിപ്പറമ്പ്: റിട്ട. എൽ.ഐ.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും പ്രാദേശിക ചരിത്ര ഗവേഷകനുമായ തളിപ്പറമ്പ് രാജാമഠത്തിൽ കെ.കെ.കെ നായർ (കെ. കുഞ്ഞിക്കണ്ണൻ നായർ - 81) നിര്യാതനായി.അദ്ധ്യാപകനും കാസർകോട് സാഹിത്യവേദിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു.

ഭാര്യ: പി.കെ. വിമല (റിട്ട. അദ്ധ്യാപിക, ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞങ്ങാട്). മക്കൾ: ഡോ. നിരഞ്ജൻ പ്രസാദ് (ആസ്റ്റർ ഡി.എം മെഡിക്കൽ കോളേജ്, മേപ്പാടി, വയനാട്), ഡോ. മഞ്ജുള (ചെന്നൈ). മരുമക്കൾ: ഡോ. സുഷമ (മാധവറാവു സിന്ധ്യ ഹോസ്പിറ്റൽ, അപ്പോളോ ക്ലിനിക്ക് കണ്ണൂർ), ഡോ. അശ്വിൻ (ചെന്നൈ).