തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനും സ്വർണ്ണകടത്ത് കേസിലെ പ്രതിയായ സ്വപ്നയും ചേർന്ന് ബഹിരാകാശ രേഖകൾ ചോർത്തിയെന്ന സി.പി.ഐ മുഖപത്രത്തിലെ വാർത്ത അതീവ ഗൗരവമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പ്രസ്താവനയിൽ പറഞ്ഞു. ഇത് സത്യമെങ്കിൽ സി.പി.ഐ മന്ത്രിസഭയിൽ നിന്ന് പിന്മാറണമെന്നും പ്രതിപക്ഷം ഇന്ന് സഭയിൽ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.