തിരുവനന്തപുരം: ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 397 പേരിൽ 367 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ ഇന്നലെ രോഗം കണ്ടെത്തിയത്. 19ന് മരിച്ച ഗാന്ധിപുരം സ്വദേശി ശിശുപാലന്റെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തിയ 13 പേർക്കും വീട്ടുനിരീക്ഷണത്തിലുണ്ടായിരുന്ന 17 പേർക്കും രോഗം കണ്ടെത്തി. ചികിത്സയിലായിരുന്ന 125 പേർക്ക് നെഗറ്റിവായി. ജില്ലയിൽ പുതുതായി 1,832 പേർ കൂടി രോഗനിരീക്ഷണത്തിലായി. 1,286 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 20,138 പേർ വീടുകളിലും 703 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 337 പേരെ പ്രവേശിപ്പിച്ചപ്പോൾ 496 പേരെ ഡിസ്ചാർജ് ചെയ്‌തു. ആശുപത്രികളിൽ 3,946 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 695 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
ആകെ നിരീക്ഷണത്തിലുള്ളവർ - 24,787
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 20,138
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ- 3,946
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -703
ഇന്നലെ നിരീക്ഷണത്തിലായവർ -1,832