പാറശാല: കാരോട് പഞ്ചായത്തിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകളെ അനുമോദിക്കുന്നതിനായി ഊരമ്പ് കരുമരം വാരിയേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം പൂവാർ റോട്ടറി ക്ലബ് പ്രസിഡന്റ് രാജൻ വി. പൊഴിയൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.സിന്ധുകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് വ്യാപനത്തിൽ ദുരിതമനുഭവിക്കുന്ന കൂലിത്തൊഴിലാളികൾക്ക് രണ്ടു ലക്ഷം രൂപയോളം മുടക്കി ഭക്ഷ്യ കിറ്റുകളും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നൽകിയ സാമൂഹ്യ പ്രവത്തകനായ ആർ. ബ്രൈറ്റിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.വാർഡ് മെമ്പർ ഡി.ജി. ധനേഷ്, റിട്ട. അദ്ധ്യാപകൻ മോഹനചന്ദ്രൻ നായർ, വാരിയേഴ്സ് ഷട്ടിൽ കോച്ച് ജി. ജീവാൻസ്, ആർ. ജസ്റ്റിൻ, പി.ആദർശ്, രാജി, അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി എം. സിന്ധുകുമാർ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണ പൊതികളും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു.