തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ മീറ്റർ റീഡർ തസ്തികയിൽ ഇപ്പോൾ പ്രമോഷനിലൂടെ ഉണ്ടായ 365 ഒഴിവുകളിലേക്കും അടിയന്തരമായി പി.എസ്.സി വഴി നിയമനം നടത്തണമെന്ന് വൈദ്യുതി മസ്ദൂർ സംഘം ആവശ്യപ്പെട്ടു. പുറംവാതിൽ നിയമനം നടത്തി അർഹതപ്പെട്ട ഉദ്യോഗാർത്ഥികളുടെ അവസരം നിഷേധിക്കാനാണ് പരീക്ഷ നടത്തിയിട്ടും പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിക്കാത്തത്. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാനാണ് നീക്കമെന്നും കേരള വൈദ്യുതി മസ്ദൂർ സംഘം സംസ്ഥാന പ്രസിഡന്റ് ഇ.എ. ഗോപകുമാറും ജനറൽ സെക്രട്ടറി ഗിരീഷ് കുളത്തൂരും ആരോപിച്ചു.