protest

തിരുവനന്തപുരം: പൂക്കളമൊരുക്കുന്ന പൂവിനെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ പൂക്കളമൊരുക്കി ഒറ്റയാൻ പ്രതിഷേധം. കാട്ടാക്കട പഞ്ചായത്ത് മുൻ അംഗം ഷാജി ദാസാണ് പ്രതിഷേധിച്ചത്. ഇന്നലെ രാവിലെ പത്തോടെ നിയമസഭയ്ക്ക് മുന്നിൽ ചാണകം മെഴുകി പൂക്കളമിട്ട് പ്രതിഷേധിച്ച ഇയാളെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണമെന്നും പുറത്ത് നിന്ന് കൊണ്ടുവരുന്നവ കൊവിഡ് വ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ പൂവ്യാപാരികളും വിയോജിച്ചിരുന്നു.