adult

ആനുകാലിക പ്രസക്തിയുള്ള വളരെ ചെറിയ കഥാതന്തുവിലൂടെ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് 'അഡൾട്ട്" എന്ന ഹ്രസ്വചിത്രം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബത്തിലെ അച്ഛനും മകളും നേരിടേണ്ടിവരുന്ന വികാര വിഭിന്നതകളും അവരുടെ ബന്ധത്തിന്റെ അടച്ചുറപ്പും ആണ് അഡൾട്ട് മുന്നോട്ടുവയ്ക്കുന്ന ആശയം. സ്വതസിദ്ധമായ ചിത്രീകരണ ശൈലിയും വ്യത്യസ്ത കഥപറച്ചിലിലൂടെയും ശ്രദ്ധേയനായ ആഘോഷ് വൈഷ്ണവം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ്, സംവിധാനം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ശ്രീഹരിയാണ്. ഒപ്പം, അമർ അക്‌ബർ അന്തോണി എന്നീ ചിത്രങ്ങളിലൂടെ ആസ്വാദക മനസിൽ പ്രതിഷ്ഠ നേടിയ മീനാക്ഷിയും, റോമൻസ്, വികടകുമാരൻ, അൽ മല്ലു തുടങ്ങി ഒട്ടനവധി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ബോബൻ സാമുവലും ആണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗായകനും സംഗീത സംവിധായകനുമായ ദീപാങ്കുരനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രിയ വർമ്മ, സണ്ണി കുരുവിള എന്നിവരാണ് മറ്റ് അഭിനേതാക്കൾ.