money

തിരുവനന്തപുരം : കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ കുടിശിക ഓണത്തിന്

മുമ്പ്‌ നൽകാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇതിനായി സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിക്ക് 19 കോടി രൂപ അനുവദിച്ചു. കൊവിഡ് കാലത്ത് കഴിഞ്ഞ നാലുമാസമായി ദുരിതബാധിതർക്ക് പെൻഷൻ മുടങ്ങിയിരുന്നു. ദീർഘകാല ചികിത്സ ആവശ്യമുള്ളവരും രോഗാവസ്ഥയിലുള്ളവരും സ്നേഹസാന്ത്വനം പദ്ധതിയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വികലാംഗ പെൻഷൻ ലഭിക്കുകയും ചെയ്യുന്നവർക്ക് 1700 രൂപയും പെൻഷൻ ലഭിക്കാത്തവർക്ക് 2200 രൂപയും എൻഡോസൾഫാൻ ദുരിതബാധിതരായ മറ്റ് രോഗികൾക്ക് 1200 രൂപ വീതവുമാണ് പ്രതിമാസ സഹായം. 6,700 കുടുംബങ്ങളാണ് ഗുണഭോക്താക്കൾ.