കൂത്തുപറമ്പ്: മാങ്ങാട്ടിടത്ത് വീടിനും കാറിനും നേരേ അക്രമം. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ സി. ദയാലിന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമമുണ്ടായത്. ബൈക്കുകളിൽ എത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയായിരുന്നു.
ചുവരിൽ സ്ഥാപിച്ചിരുന്ന ക്ളോക്ക് അക്രമികൾ എറിഞ്ഞുടച്ചു. മുറ്റത്ത് നിർത്തിയിരുന്ന മാരുതി ഇക്കോ കാറിന്റെ ക്ലാസും തകർത്തിട്ടുണ്ട്. ദയാലിന്റെ അച്ഛൻ നാരായണൻ, അമ്മ പത്മജ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പറഞ്ഞു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. പരാതി നൽകിയതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.