vd-satheeshan-

തിരുവനന്തപുരം : ഇടതുമുന്നണി സർക്കാരിനെതിരെ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ച പരസ്പരം പരിഹാസത്തിന്റെയും കുത്തലിന്റെയും വേദിയായി. ചില പരാമർശങ്ങളിലൂടെ:

വി.ഡി.സതീശൻ (കോൺ):
"മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്തു. ലൈഫ് മിഷൻ പദ്ധതിയെ കൈക്കൂലി മിഷനാക്കി. "

ഷാഫി പറമ്പിൽ (കോൺ):

"മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്ത ഒരേ ഒരാൾ മുഖ്യമന്ത്രിയാണ്. ശിവശങ്കറിന്റെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രി. "


കെ.എം. ഷാജി (ലീഗ്):

"പിണറായി വിജയൻ സീനിയർ മാൻഡ്രേക്കാണ്. ഖുറാന്റെ പ്രചാരണത്തിന് വിവിധ മാർഗങ്ങൾ വിശ്വാസികൾ സ്വീകരിക്കാറുണ്ട്. പക്ഷേ കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവൺമെന്റാണിത്. "

എം.കെ മുനീർ (ലീഗ്):
"വിജയനെന്ന പേര് പരാജയത്തിന്റേതാണെന്ന് മുഖ്യമന്ത്രി ദിവസേന തെളിയിക്കുന്നു; പി.പി.ഇ കിറ്റുകൾ വാങ്ങിയതിലും അഴിമതിയാണ്"

കെ.ബി.ഗണേഷ് കുമാർ (കേരള കോൺ-ബി):
"ആരാണ് യു.ഡി.എഫ്. മീനില്ലാതെ മീൻ കറിയും,നെയ്യില്ലാതെ നെയ് റോസ്റ്റും വയ്ക്കുന്നവർ ,കമ്പിയും സിമന്റുമില്ലാതെ കോൺക്രീറ്റ് പാലം കെട്ടുന്നവർ "

വീണാ ജോർജ് (സി.പി.എം):
"കേരളത്തിൽ പ്രകൃതിക്ഷോഭങ്ങളുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ദുഷ്ട മനസിന്റെ ഉടമകളാണ് യു.ഡി.എഫുകാർ. തിരുവഞ്ചൂരിലൂടെ ഈ ദുഷ്ടമനസ് പുറത്തു വന്നു "

ജെയിംസ് മാത്യു (സി.പി.എം):
"ബർമിങ്ഹാമിൽ പോയി പുനർജനി പദ്ധതിക്കായി 500 ഡോളർ ആവശ്യപ്പെട്ടയാളാണ് ഇവിടെ അവിശ്വാസപ്രമേയം അവതരിപ്പിച്ച വി.ഡി.സതീശൻ"

എം സ്വരാജ്‌ (സി.പി.എം):
"വഴിയേ പോയവൻ മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് നിരങ്ങിയ കാലമല്ല ഇത്:. ഡൽഹിയിൽ ഒരവിശ്വാസ പ്രമേയമിപ്പോൾ നടക്കുന്നുണ്ട്. സോണിയാ ഗാന്ധിയിലുള്ള അവിശ്വാസം തെരുവിൽ അടിപിടിയായിരിക്കുന്നു"