ആറ്റിങ്ങൽ: രമച്ചംവിള 21-ാം വാർഡിലെ ബൈറോഡിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. അഡ്വ. ബി. സത്യൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 36 ലക്ഷം രൂപയ്‌ക്കാണ് റോഡ് നിർമ്മിക്കുന്നത്. 2010 - 2015 കാലത്ത് മുനിസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു റോഡ് വെട്ടിയത്. നഗരസഭാ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ ആർ.എസ്. രേഖയുടെ ശ്രമഫലമായാണ് നടപടികൾ പൂർത്തിയാക്കിയത്. രാമച്ചംവിള - വിളയിൽമൂല എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബൈ റോഡ്. ആറ്റിങ്ങൽ - ചിറയിൻകീഴ് പ്രധാന റോഡിൽ തടസങ്ങളുണ്ടായാൽ ഈ റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ട് കുരുക്ക് നിയന്ത്രിക്കാം.