കിളിമാനൂർ: നഗരൂർ പഞ്ചായത്തിൽ ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ച നാല് റോഡുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് വെള്ളല്ലൂർ കളത്ര മുക്കിൽ നടക്കുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം. രഘു സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത എന്നിവർ പങ്കെടുക്കും. കീഴ്പേരൂർ, കരിംപാലോട്, വെള്ളല്ലൂർ, മാത്തയിൽ, കേശവപുരം വാർഡുകളിലൂടെകളിലൂടെ കടന്നു പോകുന്നതും, നഗരൂർ - കിളിമാനൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമായ കളത്രമുക്ക്, വെള്ളാപ്പള്ളി, വെള്ളല്ലൂർ, ആൽത്തറ ആലത്തുകാവ്, മാത്തയിൽ ഊന്നൻ കല്ല്, കേശവപുരം ആശുപത്രി റോഡ് എന്നിവയാണ് ഗതാഗത സജ്ജമായത്. നബാർഡ് സ്കീമിലുൾപ്പെടുത്തി പത്തു കോടി രൂപയ്ക്കായിരുന്നു നവീകരണം.