lori

കിളിമാനൂർ: ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി ക്ഷേത്ര മതിൽക്കെട്ട് തകർത്തു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്ന് പോത്തൻകോട് ഭാഗത്തേക്ക് അരിയുമായി വന്ന ലോറിയാണ് കടയ്‌ക്കലിനും - കുറവൻകുഴിക്കും മദ്ധ്യേ അടയമൺ ഭാഗത്ത് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ലോറി അടയമൺ ഭഗവതിയറ നാഗരുകാവിലെ മതിൽക്കെട്ട് ഇടിച്ചുതകർത്തു. ലോറി ഡ്രൈവർക്കും ക്ലീനർക്കും നിസാര പരിക്കേറ്റു.