വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ ഫയൽ ശേഖരണത്തിന് ഇന്റർ ഗ്രേഡ് ലോക്കൽ ഗവേണർസ് സിസ്റ്റം നടപ്പിലാക്കി. പദ്ധതിയുടെ ഉദ്ഘാടനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽ നിർവഹിച്ചു. പഞ്ചായത്തിലെ പൊതുജനങ്ങൾക്ക് അവധി ദിവസങ്ങളിലും ഓൺ ലൈനായി അപേക്ഷകൾ സമർപ്പിക്കാനും ഫീസുകൾ നികുതികൾ എന്നിവ ഒടുക്കുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.കൂടാതെ അപേക്ഷകളുടെ വിവരങ്ങൾ ഈ സിസ്റ്റംവഴി അപേക്ഷകർക്ക് മനസിലാക്കാനാകും.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സുനില,അനീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.ഹരികുമാർ,മെമ്പർമാരായ വിൽഫ്രഡ്സൺ,ജെ.പ്രഭാകരൻ,ട്രെയിനർ രഘു,സജിത,പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.