dental-lab

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഗവ.ഡെന്റൽ ലാബ് ഇന്ന് ഉച്ചയ്ക്ക് 12.30ന് മന്ത്രി കെ.കെ. ശൈലജ ഓൺലൈൻ വഴി നിർവഹിക്കും. തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളേജിന്റെ ഭാഗമായി പുലയനാർകോട്ട ടി.ബി ആശുപത്രി വളപ്പിലാണ്‌ ലാബ് പ്രവർത്തിക്കുന്നത്. ഡെന്റൽ കോളേജിലെ കൺസർവേറ്റീവ് ഡെന്റിസ്ട്രി വിഭാഗം മേധാവിയുടെ കീഴിലാണ് പ്രവർത്തനം. ഡോ. വി.ജി. സാം ജോസഫിനും ചുമതല നൽകിയിട്ടുണ്ട്. പഠനഗവേഷണ മേഖലകളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ ലാബ് സഹായകമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 1.30 കോടി രൂപയാണ് ലാബിനായി വിനിയോഗിച്ചത്. 10 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

നേട്ടങ്ങൾ

കൃത്രിമ പല്ല് നിർമ്മാണത്തിന് ഇനി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട

ക്രൗൺ, ബ്രിഡ്ജ്, ഇൻലെ, ഓൺലെ തുടങ്ങിയ ദന്തചികിത്സകൾ ചുരുങ്ങിയ ചെലവിൽ

ബി.പി.എൽ. വിഭാഗക്കാർക്ക് പൂർണമായും സൗജന്യം

ഡെന്റൽ വിദ്യാർത്ഥികൾക്ക് ലബോറട്ടറി പരിശീലനം നൽകാനാകും