file-1

കണ്ണൂർ: അഞ്ചരക്കണ്ടി കൊവിഡ് മെഡിക്കൽ കോളേജ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും കൊവിഡ് രോഗി ചാടിപ്പോയി. കാസർകോട് മാങ്ങാട് സ്വദേശി റംസാൻ സൈനുദ്ദീനാണ് (22) ചാടിപ്പോയത്. ഇയാൾ രണ്ടാമത്തെ തവണയാണ് കൊവിഡ് ട്രീറ്റ്‌മെന്റ് കേന്ദ്രത്തിൽ നിന്നും ചാടുന്നത്. മിനിലോറി കവർച്ച ചെയ്ത കേസിൽ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത് തോട്ടടയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ റിമാന്റിലിരിക്കുമ്പോൾ തടവ് ചാടിയ ഇയാളെ 19നാണ് കാസർകോട് പൊലീസ് പിടികൂടിയത്. കാസർകോട് ജില്ലയിലടക്കം നിരവധി വാഹന മോഷണ കേസിൽ ഇയാൾ പ്രതിയാണ്. ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി.