നെടുമങ്ങാട് : പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ആഹ്വാന പ്രകാരം ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.അജയകുമാർ ആനാട് ബാങ്ക് ജംഗ്ഷനിൽ ഏകദിന സത്യാഗ്രഹം നടത്തി.ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, കോൺഗ്രസ് വാമനപുരം നിയോജകമണ്ഡലം ഭാരവാഹികളായ അഡ്വ.എസ്.മുജീബ്, ആർ.ജെ, മഞ്ജു ഹുമയൂൺ കബീർ,നെട്ടറക്കോണം ഗോപാലകൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ എം.എൻ ഗിരി, മുരളീധരൻ നായർ, പി.ഗോപകുമാർ, പാണയം സലാം, ഉഷാകുമാരി,വേലപ്പൻ നായർ,യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് അഡ്വ.അബിൻ ഷീരജ് നാരായൺ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു,പുത്തൻപാലം ഷഹീദ് തുടങ്ങിയവർ പങ്കെടുത്തു.മണ്ഡലത്തിലെ കൂപ്പ്, മന്നൂർക്കോണം എന്നിവിടങ്ങളിലും സത്യാഗ്രഹം നടന്നു. പാണയം ജലീൽ,വൈസ് പ്രസിഡന്റ് ഷീല,വഞ്ചുവം അമീർ,വിൻസന്റ്, മുരുകൻ,ഗോപാലകൃഷ്ണൻ,രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സത്യഗ്രഹം ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ശേഖരൻ, അഡ്വ.മുജീബ്, വേട്ടമ്പള്ളി രഘുനാഥൻ നായർ, മൂഴി സുനിൽ,നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.