തിരുവനന്തപുരം: എൽ.ഡി.എഫിലെ ലോകതാന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറിനെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തു. ശ്രേയാംസിന് 88 വോട്ടും എതിർ സ്ഥാനാർത്ഥിയായ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടിക്ക് 41 വോട്ടും ലഭിച്ചു. 47 വോട്ടിന്റെ ഭൂരിപക്ഷം. ഒരു വോട്ട് അസാധുവായി.
140 അംഗങ്ങളുള്ള നിയമസഭയിൽ 130 പേർ വോട്ട് രേഖപ്പെടുത്തി. രണ്ട് സീറ്റ് ഒഴിഞ്ഞു കിടക്കുന്നതിനാലും രണ്ട് പേർ അയോഗ്യരായതിനാലും 136 പേർക്കായിരുന്നു വോട്ടവകാശം.
ആരോഗ്യപരമായ കാരണങ്ങളാൽ വി.എസ്. അച്യുതാനന്ദനും സി.എഫ് തോമസിനും ജോർജ് എം. തോമസിനും വോട്ട് ചെയ്യാനായില്ല. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ രണ്ട് അംഗങ്ങളും ബി.ജെ. പി അംഗവും വിട്ടു നിന്നു.
രണ്ട് വർഷമാണ് ശ്രേയാംസിന് കാലാവധിയുള്ളത്. നിയമസഭയിലെ കക്ഷി നില: എൽ.ഡി.എഫ് 93, യു.ഡി.എഫ് 41, ജോസ് വിഭാഗം 2, ബി.ജെ.പി 1, സ്വതന്ത്രൻ 1, ഒഴിവ് 2.