pinarayi-vijayan

തിരുവനന്തപുരം: പാവങ്ങൾക്ക് വീടു നിർമ്മിച്ച് നൽകുന്ന ലൈഫ് പദ്ധതിക്ക് ജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്നും കുപ്രചാരണങ്ങൾ അതിജീവിച്ച് മുന്നോട്ട് പോവുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വീടും ഭൂമിയുമില്ലാത്ത എല്ലാവർക്കും വീട് നൽകും. സാമ്പത്തിക സഹായം മാത്രമല്ല, സമഗ്രമായ ഭവനപദ്ധതിയാണ് ലൈഫ്. രണ്ടേകാൽ ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകിയത് ചെറിയ കാര്യമല്ല. ഒന്നാം ഘട്ടത്തിൽ , മുടങ്ങിക്കിടന്ന 52000 വീട് പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ 99437 ഭൂമിയുള്ള ഭവനരഹിതർക്ക് കരാറൊപ്പിട്ടു. 80% പൂർത്തിയായി. മൂന്നാംഘട്ടം ഭൂരഹിത ഭവനരഹിതർക്ക് വീടുവച്ചു നൽകുന്നതാണ്. 1.32 ലക്ഷം പേർ ഗുണഭോക്താക്കളായി. ഭൂമിയുള്ളവരെ മാറ്റിയ ശേഷം 1.18ലക്ഷം ഗുണഭോക്താക്കൾ. 673.36 കോടി മൂന്നാംഘട്ടത്തിൽ ചെലവിട്ടു. ഇതുവരെ ആകെ 3468 കോടി ചെലവിട്ടു.ജനങ്ങൾ അർപ്പിച്ച വിശ്വാസം അവിശ്വാസമായി മാറുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.