ബാലരാമപുരം: സിസിലിപുരം പുനർജനി പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഓണക്കോടിയും സ്ഥാപനത്തിന് ആവശ്യമായ ടി.വി, ഫ്രിഡ്ജ് എന്നിവയും കൈമാറി ബാലരാമപുരം ലയൺസ് ക്ലബ്. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. ലയൻസ് ക്ലബ് പ്രസിഡന്റ് ടി.വി. ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, ബാലരാമപുരം പൊലീസ് ഇൻസ്‌പെക്ടർ ജി. ബിനു, സോൺ ചെയർപേഴ്സൺ അഡ്വ. ഷാജി, സർവീസ് ചെയർപേഴ്സൺ സുപ്രിയ സുരേന്ദ്രൻ, സെക്രട്ടറി സജ്ഞയൻ, പുനരധിവാസം ചീഫ് കോ ഓർഡിനേറ്റർ ബാലരാമപുരം അൽഫോൺസ്, പുനർജനി പുനരധിവാസകേന്ദ്രം പ്രസിഡന്റ് ഷാ സോമസുന്ദരം, ഇൻഡക്സ് കമ്പനി ഏര്യാ മാനേജർ രതീഷ്, സുനിൽ, മോഹനൻ,മനോഹരൻ, സോമസുന്ദരം തുടങ്ങിയവർ പങ്കെടുത്തു.