ആര്യനാട്:ആര്യനാട് പാലത്തിന് സമാന്തരമായി 65 ലക്ഷം ചെലവഴിച്ച് ജില്ലാപഞ്ചായത്ത് നിർമ്മിക്കുന്ന നടപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു.ഒട്ടനവധി പൊതുമേഖല സ്ഥാപനങ്ങളിലേയ്ക്ക് വേഗത്തിലെത്താൻ നടപ്പാലം സഹായകമാവും.ജില്ലാപഞ്ചായത്തംഗം വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.എസ്.ദീക്ഷിത്,എൻ.ശ്രീധരൻ,എം.എൽ.കിഷോർ,കെ.ലേഖ തുടങ്ങിയവർ സംസാരിച്ചു.