photo

പാലോട്: സമ്മോഹനം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നന്ദിയോട് പഞ്ചായത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു.സ്വാതന്ത്രസമര സേനാനി പരേതനായ കെ.കേശവന്റെ പത്നി സുലോചന,106 വയസുള്ള കുറുന്താളി സുബ്രഹ്മണ്യൻ പിള്ള,പാലുവള്ളി പൊന്നു മണി ആശാൻ,രാമകൃഷ്ണൻ നാടാർ എന്നിവരെയാണ് ആദരിച്ചത്. പി.എസ്. ബാജി ലാൽ,എസ്.ചന്ദ്രശേഖരപിള്ള,ബി.എൽ.കൃഷ്ണപ്രസാദ്,പി.രാജീവൻ,പത്മാലയം മിനി ലാൽ,രാജ് കുമാർ, ബി.സുശീലൻ തുടങ്ങിയവർ നേതൃത്വം നൽകി.