pc-george

തിരുവനന്തപുരം: 2019 ഫെബ്രുവരിയിൽ കണ്ണൂർ രാജരാജേശ്വരക്ഷേത്രത്തിൽ ശത്രുസംഹാര പൂജയ്ക്ക് അദാനിയും ഭാര്യയും എത്തിയത് ദുരൂഹമെന്ന് പി.സി ജോർജ് നിയമസഭയിൽ പറഞ്ഞു. 15 ദിവസത്തിന്‌ ശേഷം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഈ സമയത്ത് മുഖ്യമന്ത്റി സ്ഥലത്തില്ല, അമേരിക്കയിലാണ്. അദ്ദേഹമൊന്നും അറിഞ്ഞുമില്ല. ഇതൊക്കെ ജനങ്ങൾക്ക് സംശയമുണ്ടാക്കുന്ന കാര്യമാണ്. അദാനിക്ക് ശത്രുസംഹാര പൂജ നടത്താൻ കണ്ണൂരിൽ തന്നെ വരണോ? രാജ്യാന്തര വിമാനത്താവള പദ്ധതിയിൽ നിന്നും അദാനിയെ ഒഴിവാക്കണമെന്ന് പറയുന്നവർ വിഴിഞ്ഞം പദ്ധതിയുടെ കാര്യം എന്തുകൊണ്ട് പറയുന്നില്ല. വിഴിഞ്ഞം പദ്ധതിയിൽ നിന്നും അദാനിയെ ഒഴിവാക്കണമെന്നും പി.സി ജോർജ് പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏൽപിച്ചതിനെതിരായ പ്രമേയത്തോട് നൂറു ശതമാനം യോജിപ്പാണെന്നും ജോർജ് പറഞ്ഞു.