തിരുവനന്തപുരം: ദേശീയ പാതയിലും സംസ്ഥാന പാതയോരങ്ങളിലും വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതി വഴി കോടികൾ തട്ടാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ ആരോപിച്ചു.
.ഒരു ഹെക്ടർ മുതൽ 3ഹെക്ടർ വരെ 14 കേന്ദ്രങ്ങളിൽ സ്ഥലം നൽകാനായിരുന്നു നീക്കമെന്നും ,ഇതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അറിയാതെ വകുപ്പ് സെക്രട്ടറി ആനന്ദ്സിംഗിനെക്കൊണ്ട് ഉത്തരവിറക്കിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ചെന്നിത്തല പറഞ്ഞു..ഐ.ഒ.സിയെക്കാൾ കുറഞ്ഞ നിരക്കിൽ സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് നീക്കം. റവന്യൂ വകുപ്പിന്റെ വിയോജിപ്പും പരിഗണിച്ചില്ല. . ഇതുമായി ബന്ധപ്പെട്ട് തനിക്ക് കിട്ടിയ രേഖകളെല്ലാം സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതായും ചെന്നിത്തല പറഞ്ഞു.
എന്നാൽ ദേശീയ പാതയുടെ ഒരു സെന്റ് ഭൂമി പോലും പദ്ധതിക്കായി എടുത്തിട്ടില്ലെന്ന് മന്ത്രി ജി.സുധാകരൻ മറുപടി നൽകി. ഏക്കർ കണക്കിന് ഭൂമി വെറുതെ കിടക്കുന്നുണ്ട്. ഇവിടെ വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാൻ പത്ത് സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും തുടർ നടപടിയായിട്ടില്ല.
പത്ത് സ്ഥലങ്ങളിൽ ഏഴെണ്ണം കെ.എസ്.ഡി.പിയുടെയും,. മൂന്നെണ്ണം പി.ഡബ്ലു.ഡിയുടെയും നിയന്ത്രണത്തിലാണ്. ഇത് ടെൻഡർ നടപടിയിലൂടെ മാത്രം കൈമാറിയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്