പാറശാല: ഓയിൽ പെയിന്റിംഗിൽ വിസ്മയം തീർക്കുന്ന നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥി മര്യാപുരം തിരുവാതിരയിൽ കൃഷ്ണയെ കോൺഗ്രസ് ചെങ്കൽ ബ്ളോക്ക് കമ്മിറ്രിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ കൃഷ്ണയുടെ ചിത്രങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ശശി തരൂർ എം.പിയുടെയും ചിത്രങ്ങളാണ് ഏറെ അഭിനന്ദനം നേടിക്കൊടുത്തത്. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വി. ശ്രീധരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, മണ്ഡലം പ്രസിഡന്റുമാരായ എൻ.പി.രജ്ഞിത് റാവു, ആറയൂർ രാജശേഖരൻ നായർ, ആറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വൈ.ആർ. വിൻസെന്റ്, ബ്ലോക്ക് ഭാരവാഹികളായ കെ. അജിത്കുമാർ, പാൽരാജ്, വാർഡ് പ്രസിഡന്റ് പ്രശാന്ത്, വിപിൻരാജ് എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.