p

തിരുവനന്തപുരം: ജിമ്മിൽ വ്യായാമം ചെയ്യാൻ ടൊവിനോയെയും അപ്പൻ തോമസിനെയും ക്ഷണിച്ച് പൃഥ്വിരാജ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചാണ് ക്ഷണം.

ഡയറ്റിംഗ് അവസാനിപ്പിച്ച് വ്യായാമവും ഭക്ഷണവും പരിശീലനവും വീണ്ടും ആരംഭിക്കുമ്പോൾ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് ജിമ്മിൽ പരിശീലനത്തിനു ശേഷമുള്ള ചിത്രം ഷെയർ ചെയ്തു. 'ആടുജീവിതം' ലുക്കിൽ നിന്ന് വ്യത്യസ്തമായി അൽപം തടിച്ച്, മസിൽ പെരുപ്പിച്ച് നിൽക്കുന്ന താരമാണ് ചിത്രത്തിൽ. ഈ ലുക്ക് കണ്ട് 'അമ്പോ... പൊളി' എന്ന് ടൊവിനോ കമന്റിട്ടു.

ടൊവിനോയുടെ കമന്റിന് മറുപടിയായി പൃഥ്വിരാജ് കുറിച്ചതിങ്ങനെ, 'വരൂ... നമുക്ക് ഒരുമിച്ച് ജിമ്മാം... അപ്പനേം കൂട്ടിക്കോ'.

ശനിയാഴ്ച ജിമ്മിൽ ഒരുമിച്ചു പരിശീലനത്തിനിറങ്ങിയ അച്ഛന്റെ ചിത്രം ടൊവിനോ പുറത്തു വിട്ടത് വൈറലായിരുന്നു. ഏതാനും ദിവസം മുമ്പ് ജിമ്മിലെ വർക്കൗട്ടിനു ശേഷം മമ്മൂട്ടി ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചതിനെ തുടർന്നാണ് യുവതാരങ്ങളും വർക്കൗട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്.