തിരുവനന്തപുരം: കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിൽ പായസമേള ആരംഭിച്ചു. ചെയർമാൻ എം. വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ബോർഡ് ഡയറക്ടർ കെ. പി. കൃഷ്ണകുമാർ, എം.ഡി വി.ആർ. കൃഷ്ണ തേജ എന്നിവർ പങ്കെടുത്തു. പാൽപ്പായസം, നവരസ പായസം, അടപ്രഥമൻ, പാലട പ്രഥമൻ, പരിപ്പുപ്രഥമൻ, കടല പായസം, ചേന പായസം, ഗോതമ്പ് പായസം, പരിപ്പ് പായസം, പഴം പായസം, പൈനാപ്പിൾ പായസം, കാരറ്റ് പായസം, മാമ്പഴ പായസം എന്നിങ്ങനെ വ്യത്യസ്ത പായസങ്ങളാണ് ലഭിക്കുന്നത്. ലിറ്ററിന് 299 രൂപയാണ് വില. 31വരെ രാവിലെ 9 മുതൽ രാത്രി 9വരെയാണ് വില്പന. തിരുവനന്തപുരം ചൈത്രം, മാസ്‌കറ്റ്, ആലപ്പുഴ റിപ്പിൽ ലാൻഡ്, തൃശൂർ ടാമറിന്റ് ഈസി, കായംകുളം ആഹാർ റെസ്റ്റോറന്റ് എന്നിവിടങ്ങളിലാണ് പായസമേള നടക്കുന്നത്. സ്വിഗി, സൊമാറ്റോ ഫുഡ് ഡെലിവറി ആപ്പുകൾ വഴിയും ചൈത്രം ഹോട്ടലിന്റെ ടേക്ക് എവേ കൗണ്ടർ വഴിയും പായസം ലഭിക്കും.