minhaj

കല്ലമ്പലം: തമിഴ്നാട്ടിൽ നിന്ന് വിൽപ്പനയ്ക്കെത്തിച്ച മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. കോയമ്പത്തൂർ നോർത്ത് കൊണ്ടയം പാളയം വില്ലേജിൽ 12/26 എയിൽ ശിവകുമാർ (48), കൊല്ലം ഇരവിപുരം അബ്ദുള്ള മൻസിലിൽ മിൻഹാജ് (37) എന്നിവരാണ് കടമ്പാട്ടുകോണത്ത് പിടിയിലായത്. ഇവർ സഞ്ചരിച്ച ടാറ്റ എയ്സ് വാഹനവും പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിൽ നടന്ന രാത്രികാല വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കമ്പം തേനിയിൽ നിന്ന് കൊല്ലം വഴി ആറ്റിങ്ങലിലേക്കാണ് കഞ്ചാവ് കടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ ബിജു, അഷറഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലിബിൻ, താരിഖ്, സജീർ, അനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.