പെരിന്തൽമണ്ണ: സാന്റ് സ്റ്റോണെന്ന വ്യാജേന രേഖകളിൽ കൃതിമം കാണിച്ച് രാജസ്ഥാനിൽ നിന്നും വടകരയിലേക്കു കടത്താൻ ശ്രമിച്ച 10.23 ലക്ഷം രൂപ വിലവരുന്ന 4095 ചതുരശ്ര അടി .ഇറ്റാലിയൻ മാർബിൾ സംസ്ഥാന ജി.എസ്. ടി ഇന്റലിജൻസ് പെരിന്തൽമണ്ണ സ്‌പെഷ്യൽ സ്ക്വാഡ് പിടികൂടി. 3.69 ലക്ഷം രൂപ നികുതിയും പിഴയും ഈടാക്കി വിട്ടുനൽകി. ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മിഷണർ എ.എം . ഷംസുദീന്റെ നേതൃത്വത്തിൽ എം. വി. സാദിഖ്, പി.എ ബാസിം, ടി.വി മധുസൂദനൻ, വി.അഞ്ജന, ഡ്രൈവർ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഉത്സവകാലത്തെ നികുതി വെട്ടിപ്പ് കണ്ടെത്താൻ രൂപവത്കരിച്ച മലപ്പുറം ജില്ല സ്‌പെഷ്യൽ സ്ക്വാഡുകൾ പരിശോധന ശക്തമാക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ് ) കെ.മുഹമ്മദ് സലീം അറിയിച്ചു.