തിരുവനന്തപുരം: വൻകിട പദ്ധതികൾ ഏറ്റെടുക്കേണ്ടി വരുമ്പോൾ ചെറിയ കാലയളവിലേക്ക് കൺസൾട്ടൻസികൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പദ്ധതികൾ സമയത്ത് പൂർത്തിയാക്കുന്നത് സാമ്പത്തിക വളർച്ചയുണ്ടാക്കും. തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പദ്ധിതകൾക്ക് വൻതോതിൽ സാമ്പത്തിക സഹായം വേണ്ടിവരും. ഇതിന് ദേശീയ അന്തർദേശീയ ധനകാര്യ സ്ഥാപങ്ങളുടെ വായ്പകൾ നേടിയെടുക്കണം. ലോകത്തെമ്പാടും കൺസൾട്ടസികളെ ഇതിനായി നിയോഗിക്കുന്നുണ്ട്.
കൺസൾട്ടൻസി കരാറുകൾ എൽഡിഎഫ് സർക്കാർ തുടങ്ങിയതല്ല. യു.ഡി.എഫ് കാലത്ത് നോളജ് സിറ്റി, പൊലീസ് ക്രൈം ആൻഡ് ക്രിമിനൽ നെറ്റ് വർക്ക് സിസ്റ്റം, ജൻഡർ പാർക്ക്, തീരദേശ കപ്പൽ ഗതാഗത പദ്ധതി, കണ്ണൂർ വിമാനത്താവളം, എയർകേരള, ജലനിധി എന്നിവയ്ക്കെല്ലാം കൺസൾട്ടൻസികളെ നിയോഗിച്ചു. ഭരണനവീകരണത്തിന് മാത്രം 32കൺസൾട്ടന്റുകളെ നിയമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.