psc

തിരുവനന്തപുരം: കെ.എ.എസിന്റെ മുഖ്യപരീക്ഷയ്ക്കായി മൂന്ന് സ്ട്രീമിലേക്കും എത്രപേരെ തിരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന പി.എസ്.സി യോഗം തീരുമാനമെടുക്കും. തുടർന്ന് പ്രാഥമിക പരീക്ഷയുടെ ഒന്ന്, രണ്ട് സ്ട്രീമുകളുടെ ഫലം 26ന് പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി സീനിയർ അദ്ധ്യാപകരെ മൂന്നാം സ്ട്രീമിലേക്ക് പരിഗണിക്കണമെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ മൂന്നാം സ്ട്രീമിന്റെ ഫലപ്രഖ്യാപനം തത്കാലം ഉണ്ടാകില്ല.