ഇന്നലെ 1242 പുതിയ കേസുകൾ 11 മരണം
തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുറച്ചതോടെ രോഗബാധിരുടെ എണ്ണവും കുറഞ്ഞു. ഇന്നലെ 1242 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 26,186 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. ഞായറാഴ്ച 36,353 സാമ്പിളുകൾ പരിശോധിച്ച സ്ഥാനത്താണിത്. ഞായറാഴ്ച 1908 രോഗബാധിതരെ കണ്ടെത്തിയിരുന്നു. 24 മണിക്കൂറിനുള്ളിൽ 10,167 പരിശോധനകളാണ് കുറഞ്ഞത്.
ഇന്നലെ സ്ഥിരീകരിച്ചവരിൽ 1081 പേർ സമ്പർക്ക രോഗികളാണ്. 95 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് 182ൽ 158 സമ്പർക്ക രോഗികളാണ്. മലപ്പുറം 169, എറണാകുളം 165, കാസർകോട് 118 കൊല്ലം 112 എന്നിങ്ങനെയാണ് ഇന്നലെ നൂറുകടന്ന ജില്ലകൾ. അതേസമയം 1238 പേർ രോഗമുക്തരായി. ഇന്നലെ 11മരണങ്ങൾ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
ആകെ രോഗികൾ 59504
ചികിത്സയിലുള്ളത് 20,323
രോഗമുക്തർ 38,887
ആകെ മരണം 234