തിരുവനന്തപുരം: സപ്ളൈകോ, കൺസ്യൂമർഫെഡ് എന്നിവയിലൂടെ സർക്കാരിന്റെ കരുതൽ ഓണ വിപണിയിലെത്തിയതോടെ അവശ്യവസ്തുക്കളുടെ വില കുറഞ്ഞു തുടങ്ങി. ലോക്ക് ഡൗൺ കാരണം ഓണത്തിന് വൻ വിലക്കയറ്റം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മേയിൽ ആദ്യ ലോക്ക് ഡൗൺ കഴിഞ്ഞപ്പോൾ തന്നെ സാധനങ്ങൾക്ക് വിലകൂടിയിരുന്നു. ജൂണിൽ പയർ, പരിപ്പ് ഇനങ്ങൾക്ക് വിലകുതിക്കുമെന്നായിരുന്നു വിലയിരുത്തൽ. പക്ഷേ അതുണ്ടാകാത്തതും വിപണിക്ക് ആശ്വാസമായി. ആഗസ്റ്റായപ്പോൾ വിലക്കുറവും തുടങ്ങി.
കൊവിഡ് വ്യാപനമുണ്ടായപ്പോൾ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനവും സൗജന്യമായും വിലക്കുറവിലും നൽകിയതാണ് വിലക്കയറ്റം പിടിച്ചു നിറുത്തിയത്. അളവ് തൂക്ക വകുപ്പിന്റെയും വിജിലൻസിന്റെയും പരിശോധന വ്യാപകമായതോടെ പൂഴ്ത്തിവയ്പുമില്ലാതായി. പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് സപ്ലൈകോയുടെ ഓണച്ചന്തകളിലെ വില്പന.
സാധനം...............മേയിലെ വില..............ഇപ്പോഴത്തെ വില
മട്ട അരി.................41.50..............................38.32
ജയഅരി................38.21...........................37.10
ഗോതമ്പ്.................36.27........................... 35.00
ചെറുപയർ.............134.00.........................114.00
ഉഴുന്ന്.....................123.00...........................112.00
വൻപയർ...............84.43............................. 75.57
തുവരപ്പരിപ്പ്...........103.59..............................100.64
കടല....................... 81.41...............................78.14
ശർക്കര...................57.14...............................56.46
മല്ലി.........................100.50..............................98.43
മുളക്.....................184.39................................160.67
ഇനം....................സപ്ലൈകോ വില.............പൊതുവിപണി വില
ചെറുപയർ......................96............................................114
ഉഴുന്ന് ..............................108............................................112
വൻപയർ......................68............................................75.57
മുളക്...............................120............................................160.67
പഞ്ചസാര......................38.50............................................39.50
ഗ്രീൻപീസ്......................125............................................173.33
വെള്ളക്കടല......................74............................................91.67
ചെറുപയർപരിപ്പ്...........102............................................120.43
ഇതിനുപുറമെ 13 ഇനങ്ങൾ സബ്സിഡി നിരക്കിൽ വിൽക്കുന്നു
'ഓണക്കാലത്ത് വില വർദ്ധിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതിന്റെ ഫലമായാണ് വില കുറഞ്ഞത്".
- പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി
'ജനങ്ങൾ സപ്ലൈകോയുടെ സബ്സിഡിയും അല്ലാത്തതുമായ വിലക്കുറവ് കൊവിഡ് മാനദണ്ഡം പാലിച്ച് പരമാവധി പ്രയോജനപ്പെടുത്തണം".
- അലി അസ്കർ പാഷ, എം.ഡി (ചാർജ്) സപ്ളൈകോ