പാലോട്: പ്രതിഷേധ പെരുമഴയ്ക്കൊടുവിൽ പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 2018ൽ നിർമ്മാണം തുടങ്ങിയ നന്ദിയോട് ഗവ. എൽ.പി.എസ്, ഓട്ടുപാലം, പച്ച, പാലുവള്ളി തലയ്ക്കൽ റോഡിന്റെ ടാറിംഗ് പാതിവഴിയിൽ മുടങ്ങി. ടാറിംഗ് നടക്കുമ്പോഴുണ്ടായ ചിലരുടെ നിസഹകരണമാണ് പണി മുടങ്ങാൻ കാരണം. സ്ഥലവാസികളുടെ സഹകരണത്തോടെ പാലുവള്ളി തലയ്‌ക്കൽ മുതൽ പച്ച ജംഗ്ഷൻ വരെ സ്ഥലം ഏറ്റെടുത്ത് റോഡ് നിർമ്മാണത്തിന്റെ എൺപത് ശതമാനവും പൂർത്തിയാക്കിയിരുന്നു. പക്ഷേ പച്ച ജംഗ്ഷനിൽ നിന്ന് ഓട്ടുപാലത്തിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ സ്വകാര്യ വ്യക്തിയുടെ നിസഹരണം കാരണമാണ് 100 മീറ്ററിലുള്ള ടാറിംഗ് മുടങ്ങിയത്.നന്ദിയോട് ഗവ.എൽ.പി.എസ് ജംഗ്ഷൻ മുതൽ പയറ്റടി വരെയുള്ള സ്ഥലവാസികളിൽ ചിലരുടെ എതിർപ്പുകാരണം ടാറിംഗ് പൂർണമായും നിലച്ച മട്ടാണ്.റോഡിന്റെ തകർച്ച കാരണം ഇതുവഴിയുള്ള കാൽനടപോലും അസാദ്ധ്യമാണ്.ബാക്കിയുള്ള ഭാഗങ്ങളിൽ ടാറിംഗ് പുരോഗമിക്കുകയാണ്.
5. 250 മീറ്ററുള്ള റോഡിന് അഞ്ചു വർഷത്തെ മെയിന്റനൻസുൾപ്പെടെ നാല് കോടി രൂപയാണ് അനുവദിച്ചത്. ടാറിംഗ് പൂർത്തിയായ സ്ഥലങ്ങളിൽ ഇനി റോഡിന്റെ ഇരുവശങ്ങളിലും ഫില്ലിംഗ് ജോലികൾ മാത്രമാണുള്ളത്.