synasytis

പകൽ അസഹ്യമായ ചൂടും രാത്രിയിൽ നല്ല തണുപ്പുമുള്ള ദിവസങ്ങളിൽ ഏറ്റവും എളുപ്പമുണ്ടാകുന്ന രോഗമാണ് സൈനസൈറ്റിസ്. ജലദോഷമോ, ചെറിയൊരു മൂക്കൊലിപ്പോ, മറ്റു ലക്ഷണങ്ങളോ ഇല്ലാതെ ആരംഭിച്ച് മാസങ്ങളോളം നീണ്ടുനിൽക്കുന്ന രോഗമാണ് സൈനസൈറ്റിസ്.

രാത്രിയിലെ കുളിരും പനിയും, ഭക്ഷത്തിന് രുചിയില്ലായ്മ, വിശപ്പില്ലായ്മ, തലവേദന, മൂക്കടപ്പ് , മൂക്കിന് വേദന, മുഖം കുനിക്കാൻ ബുദ്ധിമുട്ടുള്ള വിധത്തിൽ ഭാരം തോന്നുക, ചുമ, ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും

മഞ്ഞ നിറത്തിലുള്ള കഫം വരിക, വായ വരളുക, മോണക്കും മുഖത്തും വേദന, കണ്ണിനു താഴെയും മൂക്കിന്റെ വശങ്ങളിലും ചെറിയ വീക്കം, കൂർക്കംവലി, വായ തുറന്നു ഉറങ്ങേണ്ടി വരിക എന്നിവയാണ് സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ.

പാല്,​ തൈര്, പുളിയുള്ളവ എന്നിവയുടെ ഉപയോഗം, തണുത്ത വെള്ളത്തിലെ തല കുളി എന്നിവ സൈനസൈറ്റിസ് വർദ്ധിപ്പിക്കാനിടയാക്കും. തണുപ്പത്തും നല്ലവെയിലത്തും നടക്കുന്നതും, തണുത്തതും നല്ല ചൂടുള്ളതുമായ ആഹാരങ്ങൾ

കഴിക്കുന്നതും, എസിയും ഫാനും തുടർച്ചയായി ഉപയോഗിക്കുന്നതും രോഗം വർദ്ധിക്കാനിടയാക്കും.

മൂന്ന് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സൈനസൈറ്റിസിനു മാത്രമേ ആൻറിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമുള്ളു. ലക്ഷണങ്ങളനുസരിച്ച് വീര്യം കുറഞ്ഞ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ മാത്രമേ മൂന്നു മാസം വരെ പാടുള്ളൂ. അനുബന്ധമായി ഉണ്ടാകുന്ന ചുമ,​ കഫം തുടങ്ങിയവയ്ക്കും ഇതോടൊപ്പം ആയുർവേദ മരുന്നു കഴിക്കണം. സ്വയംചികിത്സ ഒഴിവാക്കണം.

കൃത്യസമയത്ത് ശരിയായ ചികിത്സ ചെയ്യാത്തവരിൽ മൂക്കിനുള്ളിൽ ദശ വളർച്ച, നാസാർശസ്, മൂക്കിന്റെ പാലം വളയുക തുടങ്ങി മെനിഞ്ചൈറ്റിസ് പോലും ഉണ്ടാകാം. വർഷങ്ങളോളം സൈനസൈറ്റിസ് തുടർന്നു നിൽക്കുന്നവരിൽ സൈനസുകളുടെ സമീപമുള്ള അസ്ഥികൾ ദ്രവിച്ചു പോകാനും സാധ്യതയുണ്ട്.

വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും ഫലപ്രദവുമായ ചികിത്സകൾ സൈനസൈറ്റിസിന് ആയുർവേദത്തിലുണ്ട്. അത് തിരിച്ചറിയാതെയാണ് ചെലവേറിയതും താൽക്കാലിക ശമനം മാത്രം നൽകുന്നതുമായ ചികിത്സകൾക്ക് പിന്നാലെ പലരും പായുന്നത്.