jeeva

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകരിലൊരാളാണ് ജീവ ജോസഫ്. സോഷ്യൽ മീഡിയയിൽ സജീവമായ ജീവ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ 5-ാം വിവാഹ വാർഷിക ദിനം ആഘോഷിക്കുകയാണ് ജീവയും ഭാര്യ അപർണ തോമസും. വെഡ്ഡിംഗ് ആനിവേഴ്‌സറി ഫോട്ടോ ഷൂട്ടിനെക്കുറിച്ച് ജീവ തുറന്ന് പറയുകയാണ്. "5 വർഷമായി അപർണ ഒപ്പമുണ്ട്. ഷിട്ടു, അലമ്പ് ബഹളം - ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് , you see the irony don’t you .അസൂയക്കാരോട് പോയി പണിനോക്കാൻ പറയും. We Always LOVE Each Other (7th Day bgm ) " എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ജീവ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങൾ പറപറക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരുമുള്ള വേറെ ചിത്രങ്ങളും ജീവ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. " കുറച്ച് വ്യത്യസ്തമാകണം എന്നു മാത്രമേ ക്യാമറാമാൻ പറഞ്ഞുള്ളൂ. ഇത്രേം ഫ്രഷ് സാധനം പ്രതീക്ഷിച്ചു കാണില്ല.." എന്നാണ് ആ ചിത്രങ്ങൾക്ക് നൽകിയിരുന്ന അടിക്കുറിപ്പ്. എയർഹോസ്റ്റസ് എന്നതിലുപരി അവതാരകയും അഭിനേത്രിയുമാണ് അപർണ തോമസ്. ഇതിന് പുറമെ സ്വന്തമായ യൂട്യൂബ് ചാനലും അപർണയ്ക്കുണ്ട്.