മനസിനെ തൊട്ടുണർത്തുന്ന വാക്കുകളും വരികളും ഹൃദയത്തെ ചേർത്തു നിർത്തുന്ന സംഗീതവുമായി 'ദേര ഡയറീസ്' വരുന്നു. ജോപോളിന്റെ വരികൾക്ക് സിബു സുകുമാരൻ ഈണം നൽകിയ 'മിന്നണിഞ്ഞ രാവേ..' എന്ന ആദ്യഗാനം നജീം അർഷാദും ആവണി മൽഹറുമാണ് ആലപിച്ചിരിക്കുന്നത്. സ്മാർട്ട് 4 മ്യൂസിക്ക് കമ്പനി യൂട്യൂബ് ചാനലിൽ പുറത്തിറക്കിയ ഗാനം ആസിഫ് അലി, അനൂപ് മേനോൻ, നമിത പ്രമോദ്, മിഥുൻ രമേഷ്, മെറീന മൈക്കിൾ, ലിയോണ ലിഷോയ്, അർഫാസ് ഇഖ്ബാൽ, മെന്റലിസ്റ്റ് ആദി എന്നിവരുടെ ഫേസ് ബുക്ക് പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. നവാഗതനായ മുഷ്ത്താഖ് റഹ്മാൻ കരിയാടൻ രചനയും സംവിധാനവും നിർവഹിച്ച ദേര ഡയറീസ് പൂർണമായും ദുബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
എം.ജെ.എസ് മീഡിയയുടെ ബാനറിൽ ഫോർ അവർ ഫ്രണ്ട്സിനു വേണ്ടു മധു കരുവത്ത് സംഘവും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദീൻ ഖമർ നിർവ്വഹിക്കുന്നു. അബു വളയംകുളം, ഷാലു റഹീം, അർഫാസ് ഇഖ്ബാൽ, നവീൻ ഇല്ലത്ത്, ബെൻ സെബാസ്റ്റ്യൻ, ബിന്ദു സഞ്ജീവ് തുടങ്ങിയവരോടൊപ്പം യു.എ.ഇ യിലെ ഏതാനും കലാകാരന്മാരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. പി.ആർ.ഒ: എ.എസ്. ദിനേശ്.