മുടപുരം: പ്രധാനമന്ത്രി ഭവന പദ്ധതി (ഗ്രാമീൺ)പ്രകാരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2020 -21 സാമ്പത്തിക വർഷത്തിൽ പൊതു വിഭാഗത്തിലുള്ള ഭവന രഹിതരായ 192 ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 2,15,04,000 രൂപ നൽകുമെന്ന് പ്രസിഡന്റ് ആർ. സുഭാഷ് അറിയിച്ചു. പദ്ധതി നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം തുക അനുവദിച്ചു. ഓരോ ഗ്രാമ പഞ്ചായത്തിനും അനുവദിച്ചിട്ടുള്ള വീടുകളുടെ എണ്ണവും ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ചുവടെ ചേർക്കുന്നു.
അഞ്ചുതെങ്ങ് - 13 വീടുകൾ-14,56,000 രൂപ, ചിറയിൻകീഴ് - 20 വീടുകൾ - 22,40,000 രൂപ, മുദാക്കൽ - 26 വീടുകൾ - 29,12,000രൂപ, കടയ്ക്കാവൂർ - 45 വീടുകൾ - 50,40,000രൂപ. കിഴുവിലം - 48 വീടുകൾ- 53,76,000രൂപ. വക്കം - 40 വീടുകൾ - 44 ,80 ,000രൂപ.