chilld-abuse

നെയ്യാറ്റിൻകര: രണ്ടാനച്ഛൻ കുറുവടി കൊണ്ട് മൃഗീയമായി മർദ്ദിച്ച പതിനേഴുകാരിയെ ബന്ധുക്കൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെത്തിച്ചു. മുതുകിലും അടിവയറ്റിലുമാണ് അടിയേറ്റത്. പറട്ടയം നാറാണി ഹിതഭവനിൽ ലതകുമാരിയുടെ മകൾക്കാണ് മർദ്ദനം. ലതകുമാരിയോടൊപ്പം താമസിക്കുന്ന മുരുകൻ എന്നു വിളിക്കുന്ന സുധാകരൻ ഒളിവിലാണ്.

ലതകുമാരിയും ഭർത്താവ് ചന്ദ്രദാസും തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തുനുള്ള കേസ് കോടതി പരിഗണനയിലാണ്. മരുകൻ വീട്ടിൽ വരുന്നതിനെതിരെ ചന്ദ്രദാസ് നെയ്യാറ്റിൻകര സി.ഐക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മുരുകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആ വീട്ടിൽ പോകില്ലെന്ന് എഴുതി വയ്പിച്ച് പൊലീസ് വിട്ടയച്ചിരുന്നു. ഇതിൽ പ്രകോപിതനായിരുന്നു മുരുകൻ. ലാബ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുന്ന പെൺകുട്ടിയെ ഇതിനു മുൻപും മുരുകൻ വെട്ടുകത്തി ഉപയോഗിച്ചും കുറുവടി കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. അന്ന് പക്ഷേ കേസായിരുന്നില്ല. പെൺകുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണമാരംഭിച്ചു.