നെയ്യാറ്റിൻകര : നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ,മന്നം സോഷ്യൽ സർവീസ് സൊസൈറ്റി ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് എൻ .എസ്.എസ് വനിതാ സ്വയം സഹായ സംഘങ്ങൾക്കായി 2.20 കോടി രൂപയുടെ വായ്പ്പ വിതരണം ചെയ്തു. കൊവിഡ് വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു കൈതാങ്ങ് എന്ന രീതിയിൽ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി അനുവദിച്ച വായ്പ വിതരണത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു.
എൻ.എസ്.എസ് ധനശ്രീ പദ്ധതി പ്രകാരം 32 വനിതാ സ്വയം സഹായസംഘങ്ങൾക്കാണ് വായ്പ നൽകിയത്.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,സെക്രട്ടറി കെ.രാമചന്ദ്രൻ നായർ,ധനലക്ഷ്മി ബാങ്ക് മാനേജർ എസ്.സജിത്ത് കുമാർ,യൂണിയൻ ഭരണസമിതി അംഗങ്ങളായ മാമ്പഴക്കര രാജശേഖരൻ നായർ ,മാധവൻ പിള്ള,രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.