miya

കൊവിഡ് പ്രതിസന്ധികൾ നിലനിൽക്കുകയാണെങ്കിലും വീണ്ടുമൊരു താരവിവാഹത്തിന് ഒരുങ്ങുകയാണ് മലയാള സിനിമാപ്രേമികൾ. ഈ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഏറെ ചർച്ചയായത് യുവനടി മിയ ജോർജ് ഉടൻ വിവാഹിതയാവുമെന്ന് അറിയിച്ച് എത്തിയത്. ഇപ്പോൾ മിയയുടെ വീട്ടിൽ പുതിയൊരു വിശേഷം കൂടി നടന്നിരിക്കുകയാണ്. വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ മിയയുടെയും അശ്വിന്റെയും മനസമ്മതം നടന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലെല്ലാം മിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളായിരുന്നു സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇപ്പോഴിതാ അശ്വിനൊപ്പമുള്ള മിയയുടെ മനസമ്മതം കഴിഞ്ഞെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മനസമ്മതത്തിന്റെ ചിത്രങ്ങൾ മിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഇക്കാര്യം എല്ലാവരും അറിയുന്നത്. ലൈറ്റ് പിങ്ക് നിറമുള്ള ലെഹങ്കയിൽ നിറയെ വർക്കുകളുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടായിരുന്നു മനസമ്മതത്തിന് മിയ എത്തിയത്. വെള്ള ഷർട്ടിൽ ഇളംനീല നിറമുള്ള ഓവർകോട്ടും നോർമൽ പാന്റുമായിരുന്നു അശ്വിന്റെ വസ്ത്രം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മതത്തിലും പങ്കെടുത്തത്. കൊവിഡ് പ്രശ്നങ്ങളുള്ളതിനാൽ എല്ലാ മുൻകരുതലുകളും താരകുടുംബം സ്വീകരിച്ചിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം നടന്നത്. അശ്വിന്റെ വീട്ടിൽ വച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. രണ്ട് ദിവസം മുൻപാണ് വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്ത് വന്നത്. വീട്ടിൽ നിന്നും മിയ സ്വയം ഡ്രൈവ് ചെയ്താണ് അശ്വിന്റെ വീട്ടിലേക്ക് പോയത്. ഇരുവരും പരസ്പരം മോതിരം കൈമാറിയതോടെ ചെറിയൊരു ചടങ്ങിലൂടെ വിവാഹനിശ്ചയം കഴിഞ്ഞു. പിന്നീട് വിപുലമായി ഫോട്ടോഷൂട്ടും നടത്തിയിരുന്നു.

മാട്രിമോണിയൽ സൈറ്റ് വഴിയാണ് മിയയുടെ അമ്മ അശ്വിനെ മകൾക്ക് വരനായി കണ്ടെത്തിയത്. മിയയ്ക്കും അശ്വിനും പരസ്പരം ഇഷ്ടപ്പെട്ടതോടെ ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. സെപ്തംബറിൽ വിവാഹം ഉണ്ടാകുമെന്നാണ് അറിയുന്നത്. എറണാകുളം സ്വദേശിയായ അശ്വിൻ യു.കെ യിലും യു.എ.ഇയിലും ബിസിനസ് ചെയ്തിരുന്നു.