c-u-soon

മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന 'സീ യു സൂൺ' ന്റെ ഒഫിഷ്യൽ ട്രെയ്ലർ പുറത്തുവിട്ടു. ആമസോൺ പ്രൈമിലൂടെയാണ് ട്രെയ്ലർ പുറത്തുവിട്ടത്. ഫഹദ് ഫാസിലും റോഷൻ മാത്യുവും ദർശന രാജേന്ദ്രനുമാണ് ട്രെയിലറിലുള്ളത്. ഉദ്വേഗജനകമായ ചില രംഗങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആമസോൺ പ്രൈമിൽ സെപ്റ്റംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഫഹദ് ഫാസിൽ നിർമാണം നിർവഹിച്ച ചിത്രത്തിന് ഗോപി സുന്ദർ സംഗീതം ഒരുക്കിയിരിക്കുന്നു. 'ടേക്ക് ഓഫ്', 'മാലിക്' എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിന് ശേഷം ആമസോണിൽ റിലീസ് ചെയ്യുന്ന താരമൂല്യമുള്ള മലയാളചിത്രം കൂടിയാണ് സീ യൂ സൂൺ. കമ്പ്യൂട്ടർ സ്‌ക്രീൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് സീയൂ സൂൺ. ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ ചിത്രീകരണം അടുത്തിടെ ആരംഭിക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു സീ യൂ സൂൺ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഷൂട്ട് ചെയ്തത്.