engg

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം സെപ്തംബർ ആദ്യമോ രണ്ടാംവാരമോ പ്രസിദ്ധപ്പെടുത്തിയേക്കും. കമ്പ്യൂട്ടറൈസ്ഡ് മൂല്യനിർണയം പൂർത്തിയായി. പ്ളസ് ടുവിൻെറ മാർക്കും പ്രവേശന പരീക്ഷയുടെ മാർക്കും ചേർത്താണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. വിവിധ ബോർഡുകളിൽ എഴുതിയ കുട്ടികളുടെ യോഗ്യതാപരീക്ഷയുടെ മാർക്ക് കിട്ടേണ്ടതുണ്ട്. അതിന്റെ കാലതാമസമാണ് പ്രധാനമായും നേരിടുന്നത്.

സെപ്തംബർ ആദ്യം സ്കോർ പ്രസിദ്ധീകരിക്കും. 10 മാർക്കിൽ കൂടുതൽ കിട്ടിയവരെവരെ സ്കോറിൽ ഉൾപ്പെടുത്തും.. അതിനുശേഷം യോഗ്യതാപരീക്ഷയുടെ മാർക്കും ചേർത്ത് ഫലം പ്രസിദ്ധീകരിക്കും.