pic1

നാഗർകോവിൽ: വിനായക ചതുർത്ഥി ദിവസം കന്യാകുമാരി ജില്ലയിൽ പൂജയ്ക്കിരുത്തിയ ഗണേശ വിഗ്രഹങ്ങൾ ഇന്നലെ നിമജ്ജനം ചെയ്തു. ഹിന്ദുമുന്നണിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിലും,വീടുകളിലും വച്ചിരുന്ന 600 ഗണേശ വിഗ്രഹങ്ങൾ അടുത്തുള്ള ആറുകളിലും, കുളങ്ങളിലും നിമജ്ജനം ചെയ്തു. കഴിഞ്ഞ പ്രാവശ്യം ജില്ലയിലെ 11സ്ഥലങ്ങളിലെ ആറുകളിലും, കടലുകളിലുമായാണ് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തത്. എന്നാൽ ഇത്തവണ മഹാമാരി പടരുന്ന സാഹചര്യത്തിൽ വഴിയോരങ്ങളിൽ വിഗ്രഹങ്ങൾ പൂജിക്കാനും ഘോഷയാത്രയായി വന്ന് നിമജ്ജനം ചെയ്യുവനും തമിഴ്നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.