bjp


തിരുവനന്തപുരം: ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സമരം ശക്തമാക്കും. സെപ്തംബർ 4,5,6 തിയ്യതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്മാരുടെ ഉപവാസ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു. യുവമോർച്ചയും മറ്റ് പോഷക സംഘടനകളും സമരം ശക്തമാക്കും. എൻ.ഡി.എയുടെ നേതൃത്വത്തിലും സമരം നടക്കും. കേരളജനത ആഗ്രഹിക്കുന്ന തരത്തിലുള്ള ഫലം വരും വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബി.ജെ.പി സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.