തിരുവനന്തപുരം: രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന 'ഗുഡ് ഹെൽത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്റർ" എന്ന പുത്തൻ ഉത്പന്നം മിൽമ വിപണിയിലിറക്കി. പാലിൽ മഞ്ഞൾ, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിവ ചേർത്തതാണിത്.
ആദ്യ വില്പന മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്‌റ്റർ ക്ഷീര വികസന വകുപ്പ് ഡയറക്‌ടർ മിനി രവീന്ദ്രദാസിന് നൽകി നിർവഹിച്ചു. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, മിൽമ മാനേജിംഗ് ഡയറക്‌ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, ഭരണസമിതി അംഗങ്ങളായ എൻ.ഡി.ഡി.വി സീനിയർ മാനേജർ റോമി ജേക്കബ്, കരുമാടി മുരളി, അഡ്വ.ഗിരീഷ് കുമാർ, കെ.കെ. ജോൺസൺ എന്നിവർ പങ്കെടുത്തു .