kovid

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ് പരിശോധനയിൽ 11 പേർക്കു കൂടി രോഗം കണ്ടെത്തിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 55 പേരെ പരിശോധിച്ചതിൽ ഏഴു പേർക്കും അഞ്ചുതെങ്ങിൽ 54 പേരെ പരിശോധിച്ചതിൽ 4 പേർക്കും രോഗമുള്ളതായി കണ്ടെത്തി. വക്കം കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് കടയ്ക്കാവൂരിലെ ഒരാളും കടയ്ക്കാവൂർ ചികിത്സാ കേന്ദ്രത്തിൽ നിന്നു കിഴുവിലത്തുള്ള ഒരാളും രോഗമുക്തരായി. നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ ഡോ. ദീപക്, ഡോ. മഹേഷ്, ഡോ. നബീൽ, ഡോ. രശ്മി എന്നിവരാണ് പരിശോധന നടത്തിയത്. ബുധനാഴ്ചയും പരിശോധന ഉണ്ടാകും.