തിരുവനന്തപുരം: സംസ്ഥാനത്തെ പഴയ ചരക്ക് വാഹനങ്ങളിൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) ഘടിപ്പിക്കുന്നത് ഒഴിവാക്കി. നിലവിലുള്ള ലൈറ്റ്,മീഡിയം,ഹെവി വാഹനങ്ങൾക്കെല്ലാം ഈ നിബന്ധന ബാധകമാണ്. ചരക്ക് വാഹന ഉടമകൾ സർക്കാരിന് നൽകിയ നിവേദനത്തെ തുടർന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ഇളവ് അനുവദിക്കാൻ നിർദേശിക്കുകയായിരുന്നു. ഓട്ടോറിക്ഷ,​ഇ-റിക്ഷ ഇരുചക്ര വാഹനങ്ങൾ എന്നിവയിലും ജി.പി.എസ് ഘടിപ്പിക്കേണ്ട.
അതേസമയം പുതിയ ചരക്ക് വാഹനങ്ങൾക്ക് ജി.പി.എസ് നിർബന്ധമാണ്. പഴയ യാത്രാവാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ ജി.പി.എസ് ഘടിപ്പിക്കേണ്ടതുണ്ട്.
കേന്ദ്രമോട്ടോർവാഹന ചട്ടത്തിലെ ഭേദഗതിയെ തുടർന്ന് നിലവിലുള്ള പൊതു യാത്രാ,ചരക്ക് വാഹനങ്ങളിലെല്ലാം ജി.പി.എസ് ഘടിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു.