university-of-kerala-logo

ബിരുദ പ്രവേശനം : അപേക്ഷാതീയതി നീട്ടി

ബിരുദ പ്രവേശനത്തിന് സെപ്തംബർ 9ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

ബി.കോം എസ്.ഡി.ഇ (2017 അഡ്മിഷൻ) അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷയുടെ പ്രാക്ടിക്കൽ (ഇലക്ടീവ് പേപ്പർ കമ്പ്യൂട്ടർ ആപ്ളിക്കേഷൻസ് ) സെപ്തം. 7ന് രാവിലെ 10 മണിമുതൽ പാളയത്തുള്ള എസ്.ഡി.ഇ ഒാൾഡ് ബ്ളോക്കിൽ നടത്തും.

ആറാം സെമസ്റ്റർ ബി.എസ്‌സി മാത്തമാറ്റിക്സ് (വിദൂര വിദ്യാഭ്യാസം 2017 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയും വൈവവോസിയും സെപ്തം. 3, 4 തീയതികളിൽ പാളയത്തുള്ള പഴയ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ കമ്പ്യൂട്ടർ ലാബിൽ നടത്തും.

അഞ്ചും ആറും സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ ഡിഗ്രി പരീക്ഷകളുടെ (2017 അഡ്മിഷൻ വിദൂര വിദ്യാഭ്യാസം) പ്രാക്ടിക്കൽ, പ്രോജക്ട്, വൈവ വോസി പരീക്ഷകൾ സെപ്തംബർ 7 മുതൽ പാളയത്തുള്ള പഴയ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.

നാലാം സെമസ്റ്റർ എം.എസ്‌സി എൻവയൺമെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയും വൈവയും സെപ്തം. 7 നും ജ്യോഗ്രഫി പ്രാക്ടിക്കൽ പരീക്ഷയും വൈവയും സെപ്തം. 14 നും ജിയോളജി പ്രാക്ടിക്കൽ പരീക്ഷയും വൈവയും സെപ്തം. 16 നും ആരംഭിക്കും.

വൈവ വോസി

നാലാം സെമസ്റ്റർ എം.എ പബ്ളിക് അഡ്മിനിസ്ട്രേഷൻ വൈവാവോസി 27ന് നടത്തും.

പുതുക്കിയ പരീക്ഷാതീയതി

ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം/ബി.എച്ച്.എം.സി.ടി ) കോഴ്സിന്റെ മാറ്റിവച്ച ഒന്നാംസെമസ്റ്റർ പരീക്ഷകൾ സെപ്തം. 15 മുതൽ നടത്തും.

പരീക്ഷാഫീസ്

എട്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) 2014 സ്കീം റഗുലർ സപ്ളിമെന്ററി, 2012 ആൻഡ് 2013 അഡ്മിഷൻ സപ്ളിമെന്ററി 2006 സ്കീം ഫൈനൽ മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്തം. 7 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ സെപ്തം. 16 വരെയും അപേക്ഷിക്കാം.

ടൈംടേബിൾ

നാലാം സെമസ്റ്റർ ബി.പി.എഡ് ദ്വിവത്സര കോഴ്സ് (റഗുലർ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.